ആത്മീയ സമ്പത്തിന്റെ സൂചിക കരടികളുടെ പിടിയിലമരുമ്പോഴാണ് ആത്‌മീയനേതാക്കളുടെ ഭൗതീകസമ്പത്തിന്റെ കാള കയറുപൊട്ടിക്കുക. ജനത്തിന്റെ പോക്കറ്റില്‍ എവിടെനിന്നെങ്കിലും നാലണ വന്നുവീഴണേ എന്ന് കുത്തകകള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ജനത്തിന്റെ മനസ്സമാധാനം പോക്കറ്റടിച്ചുപോകണമേ എന്ന് ആത്മീയനേതാക്കളും പ്രാര്‍ത്ഥിക്കും.
ഐ.ബി.എന്‍ ന്യൂസ് ചാനലില്‍ നേരില്‍ പ്രത്യക്ഷപ്പെട്ട് ഡബ്‌ള്‍ശ്രീ മന്ദബുദ്ധികളുടേയും ബുദ്ധിജീവികളുടേയും സംശയങ്ങളാണ് ഒരുപോലെ ദുരീകരിച്ചത്. ചാനലിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റിയുള്ള സംശയത്തിന്റെ കാര്യം പിന്നെ പറയുകയും വേണ്ട.
കണ്ണിണകൊണ്ടൂ കടുകുവറുക്കുന്ന
പെണ്ണിനെക്കണ്ടാലടങ്ങുമോ പൂരുഷന്‍
എന്ന് കുഞ്ചന്‍ പാടിയത് ആചാര്യനും നന്നായി ചേരും എന്നുതോന്നി പ്രഥമദൃഷ്ട്യാ.
പ്രധാനമായും കോര്‍പ്പറേറ്റ് മുതലാളിമാരുടേയും രണ്ടാമതായി കോര്‍പ്പറേറ്റ് എരപ്പാളികളുടേയും മനസ്സമാധാനത്തിനുവേണ്ടിയാണല്ലോ ശ്വാസം ഒന്നുക്ക് 750 രൂപാവച്ച് പഞ്ചനക്ഷത്ര ശ്വാസംവലി ആചാര്യന്‍ പരിപോഷിപ്പിച്ചതും കൊണ്ടുനടക്കുന്നതും പേറ്റന്റെടുത്തതും. ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ
3 comments:
ആത്മീയ സമ്പത്തിന്റെ സൂചിക കരടികളുടെ പിടിയിലമരുമ്പോഴാണ് ആത്‌മീയനേതാക്കളുടെ ഭൗതീകസമ്പത്തിന്റെ കാള കയറുപൊട്ടിക്കുക.
സംഗതികള്‍ എന്തൊക്കെയായാലും ഈ കോഴ്സ് ചെയ്യുന്നത് കൊണ്ട് പലര്‍ക്കും ഗുണം കിട്ടുന്നുണ്ടെന്നാണ് അനുഭവമുള്ളവരും അത് തുടര്‍ന്ന് ചെയ്യുന്നവരും പറയുന്നത്. കാശുള്ളവര്‍ പോകുന്നു. ശ്രീ2 ഗുരു ഇപ്പോള്‍ ഇവിടെയാണ്. നേരിട്ട് 3 ദിവസം കോഴ്സിന്ന് നേതൃത്വം നല്‍കുന്നു. എന്റ്രി ഫീ പല നിരക്കിലാണ് 50/100/250/500 തുടങ്ങി. ഇന്നത്തെ ജീവിതരീതി, ടെന്‍ഷന്‍, വ്യായാമമില്ലായ്മ, ഇതെല്ലാം ശരീരത്തിനു ദോഷം ചെയ്യുന്നുണ്ടല്ലോ. പുകവലി, മദ്യം, ഫാസ്റ്റ്ഫുഡ്, അനാവശ്യചിലവുകള്‍ എന്നിവക്ക് എത്ര പണമാണ് ആള്‍ക്കാര്‍ ചിലവിടുന്നത്. അതുവെച്ച് നോക്കുമ്പോള്‍ ഇച്ചിരിയെങ്കിലും ഗുണപ്രദമായ കാര്യത്തിനു ഒരല്‍പ്പം ചിലവിടുന്നതില്‍ തെറ്റില്ല. ഇന്ന് ഞാനും പോയിരുന്നു. സംഗതി കൊള്ളാം. വലിയോരു മൈതാനം നിറയെ ആള്‍ക്കാറ് ഉണ്ടായിരുന്നു.
ഇന്നത്തെ കാലത്ത് ഒന്നും തന്നെ ഫ്രീ അല്ലല്ലോ, അത്ര കരുതിയാല്‍ മതിയെന്നു സമാധാനിക്കാം.
(റിസഷനെക്കുറിച്ചുള്ള ചാനല്‍ സംശയദൂരീകരണം കണ്ടില്ല. പിന്നെ, മിക്കവരും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ മ.ബു.കള്‍ അല്ലേ?)
അല്ലെങ്കില്‍ ഇക്കാലത്ത് എന്തെങ്കിലും ഫ്രീ ആയി കൊടുക്കാം എന്ന് പറഞ്ഞാല്‍ ആരെങ്കിലും പോകുമോ ധ്യാനം പഠിക്കാന്‍? പിന്നെ 750 രൂപയ്ക്കു ഒരു നല്ല ഫുള്‍ പോലും വാങ്ങാന്‍ തികയില്ലല്ലോ. :-) അതിനേക്കാള്‍ നല്ലതല്ലേ ഈ ശ്രീ ശ്രീ ക്ക് അടിമപ്പെടുന്നത്?!!
ശ്രീ ശ്രീ യുടെ ക്രിയ ചെയ്യുന്നവര്‍ എന്തായാലും കണ്ണൂര്‍ ബീ ജെ പീ, സീ പീ എം ക്കാരെപോലെ ധാരാളം വെട്ടും കുത്തും നടത്തുന്നതായും ഈയുള്ളവന് അറിവില്ല. അതുകൊണ്ട് ആര്‍ക്കും അത്ര നഷ്ടമില്ലാത്ത ഒരു കാര്യമല്ലേ, നടക്കട്ടെ, അല്ലെ?
ഈയുള്ളവന്‍ ശ്രീ ശ്രീ ക്രിയയ്ക്ക് പോയിട്ടില്ല, എന്നാലും അതിനെയും പിന്താങ്ങുന്നു. കുറഞ്ഞ പക്ഷം ഒരു സത്സംഗം ഒക്കെ നടക്കുന്നു, അങ്ങനെ അക്രമവാസന കുറയുന്നു, സമാധാനം കൂടുന്നു. നല്ല കാര്യം.
പിന്നെ, പണ്ടു മഹര്‍ഷിമാര്‍ പറഞ്ഞ യോഗയാണ് ഈ ക്രിയ എന്നൊക്കെ പറഞ്ഞാല്‍ സമ്മതിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട്; എന്നാല്‍ യോഗം എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ മാറി എഴുതേണ്ടിവരും!
Post a Comment