പാക്കിസ്ഥാന് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഗിലാനിയും. താമസിയാതെ പഠിപ്പ് തികഞ്ഞ് ഗിലാനി ബല്യരൊളാവുന്ന ലക്ഷണമാണു കാണുന്നത്. പാക്കിസ്ഥാന്റെ പ്രധാനമന്ത്രിപദത്തിന് തുല്യമായൊരേര്‍പ്പാട് ഏഷ്യാവന്‍കരയിലില്ലെന്നു തന്നെ പറയാം. പണ്ടൊന്നുണ്ടായിരുന്നത് കേരളത്തിലായിരുന്നു. പാമ്പുവേലായുധന്റെ സര്‍പ്പയജ്ഞം. കരിന്തേളുമുതല്‍ കരിമൂര്‍ഖന്‍ വരെ സകലമാന വിഷജന്തുക്കളുമായി മൂപ്പരുടെ കണ്ണാടിക്കൂട്ടിലെ കിടപ്പ് പാക്കസ്ഥാന്‍ പ്രധാനമന്ത്രിയുടെ അത്ര അപകടം പിടിച്ച കേസല്ലെങ്കിലും അതിനടുത്ത് വരുമെന്നാണ് പലരുടേയും അഭിപ്രായം.
സര്‍ക്കാരുകള്‍ മാറിമാറിവരുമ്പോഴും ഷെയര്‍മാര്‍ക്കറ്റ് ശീര്‍ഷാസനം നടത്തിയാലും പാക്കിസ്ഥാന്റെ അജണ്ടയില്‍ യാതൊരു മാറ്റവും സംഭവിക്കുകയില്ല. അതാണ് അതിന്റെയൊരു പ്രത്യേകത. ഏഷ്യയിലെ മുയിമന്‍ കാഫിറുകളെയും തീര്‍ക്കാനുള്ള കരുത്തു പടശ്ശോന്‍ നല്‌കിയില്ലെങ്കില്‍ തല്‌ക്കാലം ഇന്ത്യയിലെ കാഫിറുകളെയെങ്കിലും വകവരുത്തുകയാണ് ആജീവനാന്ത ലക്ഷ്യം.
മാറിമാറിവന്ന പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ക്കും യജ്ഞത്തിലെ ആകര്‍ഷണ ഇനങ്ങളായ തലേക്കെട്ടന്‍മാര്‍ക്കും താടിമൂര്‍ഖന്‍മാര്‍ക്കുമൊന്നും ആയൊരുകാര്യത്തില്‍ തര്‍ക്കമേ ഉണ്ടായിരുന്നില്ല. എന്നാല്‍ ഏതുവിധത്തില്‍ വകവരുത്തണം എന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം. ഐസിന്‍കട്ടയിലൂടെ നെഞ്ചിട്ടുനിരങ്ങി നുഴഞ്ഞുകയറി വേണമോ അതോ സാത്താന്‍ പണ്ട് സര്‍പ്പമായി അവതരിച്ചതുപോലെ ചെത്തുജീന്‍സും ഓവര്‍കോട്ടുമണിഞ്ഞ് ബുള്ളറ്റുമാലയുമായി നഗരമദ്ധ്യത്തില്‍ അവതരിച്ച് തമിഴന്‍ പറഞ്ഞതുപോലെ തുപ്പാക്കി വെടിച്ച് ശുട്ടുകൊലപണ്ണണമോ, ഇനി ഓരോരുത്തരെയായി പിടിച്ചുകൊണ്ടുപോയി വേദപുസ്‌തകം വിധിപ്രകാരം പാരായണം ചെയ്യുന്നതിന്റെ താളത്തിനനുസരിച്ച് കഴുത്തറത്ത് ശരിപ്പെടുത്തണമോ എന്നിത്യാദി വിഷയത്തിലുള്ള ആശയസംഘട്ടനമാണ് പതിവ്. ആ ആശയസംഘട്ടനത്തല്‍ പങ്കെടുക്കുന്നവരില്‍ തന്നെ നല്ലൊരു പങ്ക് അനന്തരം അരങ്ങേറുന്ന സ്‌നേഹവെടിയിലൊടുങ്ങും. അതിനെയും അതിജീവിക്കുന്നവര്‍ കിട്ടിയ ലന്തത്തോക്കുകളുമായി കാഫിറുകളെ തേടി അതിര്‍ത്തിക്ക് വച്ചുപിടിക്കും.
ഭയങ്കരമായ പ്രവര്‍ത്തനം നടത്തുന്നവരാണല്ലോ ഭീകരപ്രവര്‍ത്തകര്‍ എന്നറിയപ്പെടുക. ഉണ്ണുന്ന സമയവും ഉറങ്ങുന്ന സമയവും മാറ്റിനിര്‍ത്തിയാല്‍ പിന്നൊരു ചിന്തയേയുള്ളൂ. നുഴഞ്ഞുകയറ്റം. ഒരായിരം തീര്‍ത്ഥാടനത്തിന്റെ അനുഭൂതിയാണ് ഒരൊറ്റ നുഴഞ്ഞുകയറ്റം പകരുക. ആയിരം കോഴിക്കൊരു കാട എന്നപോലെ. ഐസിന്‍ കട്ടയില്‍ നെഞ്ചിട്ട് വലിയുന്നത് പട്ടാളക്കാരുടെ കണ്ണില്‍ പെട്ടാല്‍ അനുഭൂതിയുടെ അളവ് കുത്തനെയുയരും. വെറും നുഴഞ്ഞുകയറ്റം കൊണ്ട് മക്കത്തുപോയ അനുഭൂതിയാണ് കിട്ടുന്നതെങ്കില്‍ പട്ടാളക്കാരുടെ ദര്‍ശനം ലഭിച്ചാല്‍ പിന്നെ മക്കത്തിനും അപ്പുറത്തുള്ള ഏഴാംസ്വര്‍ഗമാണ് കരഗതമാവുക. ഹലാക്കിന്റെ തലാക്കും മൊഴിയൊല്ലലും ഒന്നും മനസ്സില്‍ കൂടി തോന്നാന്‍ പറ്റാത്തത്രക്ക് ഹൂറിമാര്‍ ചുറ്റിലുമായി.....യ്യൊ ഒന്നും പറയേണ്ട.
നുയഞ്ഞുകയറ്റം കഠിനം പടശ്ശോനെ
കുത്തനെയിറക്കം ഡിഫിക്കള്‍ട്ടള്ളാ
അങ്ങിനെ ചില ശരണം വിളികളുമായി മുന്നേറിയാല്‍ കയറ്റത്തിന്റെ ആയാസം കുറയുമെന്ന് ശബരിമലയിലെ നുഴഞ്ഞുകയറ്റക്കാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പണ്ട് കര്‍ത്താവ് വെള്ളം വീഞ്ഞാക്കിയതിന് സമാനമായ ഒന്നാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുംബൈ ആക്രമണത്തിനുശേഷം രാവിലെ എന്നും ഉറക്കുതെളിഞ്ഞാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു കൈച്ചാക്ക് നിറയെ തെളിവുകള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയ്‌ക്ക് കൊടുക്കും. അത്ഭുതമെന്നുപറയട്ടേ പാക്കിസ്ഥാനിലെത്തുമ്പോഴേക്കും അതുമുഴുവന്‍ വെറും അരസഞ്ചി വിവരങ്ങളായി അധ:പതിക്കും. ശേഷം നാട്ടുപച്ചയില്‍ തുടര്‍ന്നു വായിക്കുമല്ലോ.
5 comments:
സര്‍ക്കാരുകള്‍ മാറിമാറിവരുമ്പോഴും ഷെയര്‍മാര്‍ക്കറ്റ് ശീര്‍ഷാസനം നടത്തിയാലും പാക്കിസ്ഥാന്റെ അജണ്ടയില്‍ യാതൊരു മാറ്റവും സംഭവിക്കുകയില്ല. അതാണ് അതിന്റെയൊരു പ്രത്യേകത. ഏഷ്യയിലെ മുയിമന്‍ കാഫിറുകളെയും തീര്‍ക്കാനുള്ള കരുത്തു പടശ്ശോന്‍ നല്‌കിയില്ലെങ്കില്‍ തല്‌ക്കാലം ഇന്ത്യയിലെ കാഫിറുകളെയെങ്കിലും വകവരുത്തുകയാണ് ആജീവനാന്ത ലക്ഷ്യം.
എന്നും ഉറക്കുതെളിഞ്ഞാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു കൈച്ചാക്ക് നിറയെ തെളിവുകള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയ്‌ക്ക് കൊടുക്കും. അത്ഭുതമെന്നുപറയട്ടേ പാക്കിസ്ഥാനിലെത്തുമ്പോഴേക്കും അതുമുഴുവന്‍ വെറും അരസഞ്ചി വിവരങ്ങളായി അധ:പതിക്കും
നിരീക്ഷണം നന്നായിട്ടുണ്ട് മോനേ........
ഇന്‍ഡ്യ എന്നൊരു അയല്‍രാജ്യം പാക്കിസ്ഥാന് , വിശേഷിച്ച് അവിടെ മാറി മാറി വരുന്ന ഗീലാനിമാര്‍ക്ക് കിട്ടിയത് കൊണ്ട് എക്കാലവും പഠിച്ചു കൊണ്ടിരിക്കാം.ഇസ്രായേലായിരുന്നു എങ്കില്‍ വിവരം പണ്ടേ അറിഞ്ഞേനേ ... ഇവിടെയാണെങ്കില്‍ വാജ്‌പൈ ആയാലും മന്‍മോഹന്‍ സിങ്ങ് ആയാലും പാക്കിസ്ഥാനുമായി നല്ല അയല്‍ ബന്ധം സ്ഥാപിക്കാന്‍ ഞാനോ നീയോ എന്ന് മത്സരിക്കും.
നന്നായി നിത്യാ .. ഇവിടെത്തന്നെ മുയിമനും പോസ്റ്റാമായിരുന്നു, സാരമില്ല നാട്ടുപച്ചയില്‍ പോയി നോക്കട്ടെ...
സ്നേഹാന്വേഷണങ്ങളോടെ,
nithyan,
what a thakarppan style!!
Post a Comment