February 16, 2009

പ്രണയം കാമത്തിനു വഴിമാറുമ്പോള്‍

palamarapookkal_1.jpgദുഷ്യന്തനുമായുള്ള ആദ്യസമാഗമത്തില്‍ തന്നെ പ്രണയാതുരയായ ശകുന്തള, പ്രണയത്തിന്റ തീവ്രത സകല അതിരുകളും ഉല്ലംഘിക്കുവാന്‍ പര്യാപ്‌തമായ മുല്ലവള്ളികളും മാന്‍പേടകളും നിറഞ്ഞ ആശ്രമപരിസരം, താതകണ്വന്റെ അവസരോചിതമായ അസാന്നിദ്ധ്യം, വേറെന്തുവേണം തീവ്രമായ പ്രണയം കാമത്തിന്റെ തലത്തിലേക്ക്‌ പറന്നുയരാന്‍? വെടിമരുന്നുശാലയിലെ തീപ്പെട്ടിയായി തോഴിമാര്‍ മാറിയപ്പോള്‍ ദുഷന്തനിലെ കാമാഗ്നി ശകുന്തളയുടെ പ്രണയത്തിന്റെ പ്രളയജലത്തില്‍ അലിഞ്ഞില്ലാതായതിന്റെ കഥയാണ്‌ ശാകുന്തളം.

ആവശ്യം നടന്നപ്പോള്‍ പിന്നീട്‌ ആര്‍ക്കായാലും സ്വാഭാവികമായും സംഭവിക്കാവുന്ന വിസ്‌‌മൃതിക്ക്‌ വശംവദനാവുന്നു മഹാരാജാവും. എങ്കിലും തികഞ്ഞ ഭാരതീയ രചനാസങ്കേതപ്രകാരം, നന്മയുടെയും പ്രതീക്ഷയുടെയും രജതരേഖകള്‍ തേടിയുള്ള എഴുത്തിന്റെ വഴിയില്‍ കാളിദാസന്‍ സഞ്ചരിക്കുമ്പോള്‍ ശകുന്തള ദുരന്തപര്യവസായിയായ ഒരു ദു:ഖകഥാപാത്രമായി ഒടുങ്ങാതെ, വിരഹത്തിന്റേയും വിസ്‌‌മൃതിയുടേയും ആ നെടുനീളന്‍ തുരങ്കത്തിത്തിന്റെ മറുതലയ്‌ക്കല്‍ പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി മുദ്രമോതിരത്തിന്റ ഒരു ഉപകഥ മെനഞ്ഞുകൊണ്ട്‌ ശുഭപര്യവസായിയായി കലാശിക്കുന്നു.

സാഹിത്യത്തിലായതുകൊണ്ട്‌ സംഭവം ഇങ്ങിനെ ശുഭപര്യവസായിയായി. ജീവിതത്തിലാണെങ്കില്‍ ഒരു പക്ഷേ ശകുന്തളയോടൊപ്പം അമ്പലപ്പുഴ ഹയര്‍സെക്കന്ററി സ്‌കൂളിലെന്ന പോലെ വിഷം കുടിക്കാന്‍ ചുരുങ്ങിയത്‌ രണ്ടുതോഴിമാരെങ്കിലും കാണുമായിരുന്നു. വള്ളിപ്പടര്‍പ്പില്‍ തൂക്കിയിട്ട മൊബൈലില്‍ നിന്നും ശകുന്തളയുടേയും തോഴിമാരുടേയും നിമ്‌്‌ന്നോതങ്ങളിലൂടെയുള്ള ദൂഷന്തന്റെയും സഹവേട്ടക്കാരുടെയും തീര്‍ത്ഥയാത്രയുടെ നീലച്ചിത്രങ്ങള്‍ ബ്ലൂടൂത്തില്‍ അന്ത്യവിശ്രമം കൊള്ളാതെ യൂട്യൂബില്‍ നാഗനൃത്തം നടത്തുമായിരുന്നു.

പ്രണയത്തിന്റെ പരമകോടിയില്‍ ഉത്തമവിശ്വാസത്തിന്റെ അങ്ങേത്തലപ്രാപിച്ചാല്‍ മാത്രം പെണ്ണ്‌ ആണിന്‌ കാഴ്‌ചവെക്കുന്നതായിരിക്കണം സ്വശരീരം. പ്രണയത്തിനുവേണ്ടിയുള്ള ആത്മസമര്‍പ്പണം എന്നുപറയുന്നതാവും കൂടുതല്‍ നല്ലത്‌. അളവറ്റ സ്‌നേഹത്തിന്റെ തെളിനീരുറവയായി പെണ്ണ്‌ ലൈംഗീകതയെ കാണുമ്പോള്‍ ആ തെളിനീരുറവയില്‍ പ്രണയത്തില്‍പൊതിഞ്ഞ കാമത്തിന്റെ നഞ്ഞ്‌ കലക്കിക്കൊടുക്കുകയാണ്‌‌ അത്യധാധുനീക പ്രണയത്തില്‍ ആണിന്റെ പങ്ക്‌ എന്നു തോന്നുന്നു. ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

10 comments:

NITHYAN said...

വെടിമരുന്നുശാലയിലെ തീപ്പെട്ടിയായി തോഴിമാര്‍ മാറിയപ്പോള്‍ ദുഷന്തനിലെ കാമാഗ്നി ശകുന്തളയുടെ പ്രണയത്തിന്റെ പ്രളയജലത്തില്‍ അലിഞ്ഞില്ലാതായതിന്റെ കഥയാണ്‌ ശാകുന്തളം.

യൂനുസ് വെളളികുളങ്ങര said...

തീര്‍ച്ചയായും 3456

the man to walk with said...

കാമത്തിലെക്കെതിചെരുന്നതല്ലേ..എല്ലാ പ്രണയവും

പകല്‍കിനാവന്‍ | daYdreaMer said...

"ജീവിതത്തിലാണെങ്കില്‍ ഒരു പക്ഷേ ശകുന്തളയോടൊപ്പം അമ്പലപ്പുഴ ഹയര്‍സെക്കന്ററി സ്‌കൂളിലെന്ന പോലെ വിഷം കുടിക്കാന്‍ ചുരുങ്ങിയത്‌ രണ്ടുതോഴിമാരെങ്കിലും കാണുമായിരുന്നു. വള്ളിപ്പടര്‍പ്പില്‍ തൂക്കിയിട്ട മൊബൈലില്‍ നിന്നും ശകുന്തളയുടേയും തോഴിമാരുടേയും നിമ്‌്‌ന്നോതങ്ങളിലൂടെയുള്ള ദൂഷന്തന്റെയും സഹവേട്ടക്കാരുടെയും തീര്‍ത്ഥയാത്രയുടെ നീലച്ചിത്രങ്ങള്‍ ബ്ലൂടൂത്തില്‍ അന്ത്യവിശ്രമം കൊള്ളാതെ യൂട്യൂബില്‍ നാഗനൃത്തം നടത്തുമായിരുന്നു."

പിന്നെ താതകണ്വന്റെ കൂടെ ശകുന്തള അടുത്ത ആശുപത്രിയിലേക്ക് ഓടും.. അലസിപ്പിക്കല്‍...!

Manikandan said...

വളരെ വ്യക്തമായ വിശകലനം. കേരളത്തിൽ ഓരൊ ദിവസവും കേൾക്കുന്ന പീഢനസംഭവങ്ങൾ പലപ്പോഴും താങ്കൾ ഉയർത്തിയ ചോദ്യങ്ങൾ എന്റെ മനസ്സിലും ഉണ്ടാക്കാറുണ്ട്. എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിക്കുന്നു. ഒഥല്ലോയെപ്പോലെ എത്രയെത്ര നരാധമന്മാർ. വരും വരായ്കകൾ ഒർക്കാതെ ചാടിപ്പുറപ്പെടുന്ന അമ്പലപ്പുഴയിലേതുപോലുള്ള ഡെസ്‌ഡിമോണകൾ മാത്രമല്ല, എസ് എം ഇ കേസിലേതുപോലെ നരാധമന്മാരുടെ കൈകളിൽ ചെന്നെത്തുന്ന മുയലുകളും ഉണ്ട്. എസ് എം ഇ കേസിൽ എസ് പി യായിരുന്ന ശ്രീ സുനിലും പ്രത്യേക പ്രശംസ അർഹിക്കുന്നു എന്നു ഞാൻ കരുതുന്നു. അതോടൊപ്പം പ്രതികൾ ശരിയായ രീതിയിൽ ശിക്ഷിക്കപ്പെടുമെന്നും പ്രത്യാശിക്കുന്നു.

Thaikaden said...

Pranayam, kaamam & hathya.

NITHYAN said...

ദ മാന്‍ റ്റു വോക്‌ വിത്‌: നിരീക്ഷണത്തോടു യോജിക്കുന്നു. പ്രേമത്തിന്റെ മുഖംമൂടിയിട്ട വെറുംകാമത്തിനോടു മാത്രമാണ്‌ എതിര്‍പ്പ്‌

കാവലാന്‍ said...

പ്രണയത്തില്‍ നിന്ന് വിപത്തുകള്‍ സംഭവിക്കുന്നില്ല,വിപത്തുകള്‍ കാമത്തില്‍ നിന്ന് ഉറവെടുത്ത് പ്രണയത്തിന്റെയോ,സംരണത്തിന്റേയോ,സ്നേഹത്തിന്റേയോ ചമയങ്ങളണിഞ്ഞ് മനുഷ്യരെ ചതിക്കുന്നു.
ഒറ്റനോട്ടത്തില്‍ കാണുന്നരൂപത്തോടുള്ള ആകര്‍ഷണം അതിനെ സ്വന്തമാക്കാനുള്ള ആഗ്രഹമായി വളരുന്നു,സ്വന്തമാക്കണം എന്ന ആഗ്രഹത്തിന്റെ തീവ്രത അനുസരിച്ച് പ്രണയമോ,സ്നേഹമോ ഒക്കെയായി പ്രകടനം നടത്തി എങ്ങനെയെങ്കിലും കാര്യസാധ്യം നടത്തുന്നു. ഒരാള്‍ ഇരയായി വീഴ്ത്തപ്പെടുമ്പോള്‍ മറ്റെയാള്‍ വേട്ടക്കാരനായി അവരോധിക്കപ്പെടുന്നു.കാമത്തെ പ്രണയമായി തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ഇരകളാവാന്‍ വിധിക്കപ്പെട്ട ആരും കരുതിയിരിക്കുക.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ജീവന്‍ ഭൂമിയില്‍ നിലനില്‍ക്കണമെങ്കില്‍ പുതിയ വിത്തുകള്‍ മുളക്കണം. പഴയവ പുതിയതിനു വഴിമാറിക്കൊടുക്കണം. ഇത് ജീവിതത്തിന്റെ നിയമമാണ്. അതിനുള്ള മാര്‍ഗ്ഗമാണ് കാമം. കാമമില്ലാതെ ജീവനു മുന്നോട്ടു പോകാനാവില്ല. കാമത്തിനു സ്നേഹം വേണമെന്നില്ല. സ്നേഹമെന്നത് കാമത്തിന്റെ ആടയാഭരണങ്ങള്‍ മാത്രമാണ്. അത് ആയുഷ്കാലം അണിഞ്ഞു നില്ക്കാം അല്ലെങ്കില്‍ മാറ്റി മാറ്റി അണിഞ്ഞു കൊണ്ടിരിക്കാം. ഊരി വച്ച് മാറിനില്‍ക്കാം. കാമം എന്ന വാക്ക് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടു പോയ ഒന്നാണ്. മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയതു മുതല്‍ ഏര്‍പ്പെടുത്തിയ വിലക്കുകളാവാം കാരണം. അതുകൊണ്ടു തന്നെ ദുഷ്യന്തന്മാരും, ശകുന്തളമാരും, അഭയമാരും, ആത്മഹത്യയില്‍ ജീവിതമവസാനിപ്പിക്കുന്ന പെണ്‍കുട്ടികളും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു.

STC Technologies said...

నైస్ కథ..
STC Technologies