July 04, 2007

പാലോറമാതയുടെ പൈക്കുട്ടി - ഒരനുശോചനക്കുറിപ്പ്‌

പാലോറമാതയുടെ ആ പഴയ പൈക്കുട്ടിയുടെ ഇപ്പോഴത്തെ ഗതിയിലാണ്‌ നാടിന്റെ ആശങ്ക. കാര്യങ്ങള്‍ വസ്‌തുനിഷ്‌ഠമായും ആത്മനിഷ്‌ഠമായും ഉള്‍ക്കൊണ്ടുകൊണ്ടുവേണം ബല്യബല്യ കാര്യങ്ങള്‍ അപഗ്രഥിക്കുവാന്‍.

വിവരമില്ലാത്തവര്‍ ആചാര്യന്‍മാര്‍ എഴുതിയ ഇതിഹാസ ഗ്രന്ഥങ്ങള്‍ പോയി മനസ്സിരുത്തി വായിക്കുക. നാട്ടില്‍ കിട്ടിയില്ലെങ്കില്‍ അതു പഠിപ്പിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു റിസോര്‍്‌ട്ട്‌ അറ്റാച്ച്‌ഡ്‌ കമ്മ്യൂണിസ്റ്റ്‌ സര്‍വ്വകലാപശാലയുണ്ട്‌ മൂന്നാറില്‍. വൈസ്‌ചാന്‍സലറായി പ്രൊഫെസര്‍ സഖാവ്‌ വെളിയം. പിന്നെ പ്രൊഫസര്‍മാരുടെ ഒരു വന്‍ നിരതന്നെയാണ്‌ വിവിധവിഷയങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

ആറുമാസമാണ്‌ കോഴ്‌സ്‌ കാലാവധി. ഉലക്കയില്‍ നിന്നും പാന്തം പൊളിക്കേണ്ടവിധം മൂന്നുമാസം കൊണ്ട്‌ വെളിയം പഠിപ്പിക്കും. അടുത്തമൂന്നുമാസം കൊണ്ട്‌ മുരിക്കില്‍ നിന്നും ചക്ക പറിക്കാന്‍ പഠിപ്പിക്കുക ഇസ്‌മയിലാണ്‌. കാലില്ലാത്ത സുന്ദരിയുടെ ബാലേ എന്നൊരു കെയ്‌സ്‌ സ്റ്റഡി ആ മുടിയില്ലാത്തയാളാണ്‌ കൈകാര്യം ചെയ്യുക.

പ്രശസ്‌തമാനേജ്‌മെന്റെ സ്‌കൂളുകളിലൊക്കെ പഠിച്ചുമിടുക്കരായ മണ്ടന്‍മാര്‍ക്ക്‌ ആരെങ്കിലും നക്കാപ്പിച്ച ലച്ചങ്ങള്‍ ശമ്പളം കൊടുക്കുകയാണല്ലോ പതിവ്‌. മുന്നാറിലെ ഈ കലാപശാലയില്‍ നിന്നും പഠിച്ചുപുറത്തിറങ്ങുന്നവര്‍ കോടികളെടുത്ത്‌ ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ ഖജനാവിലിടുകയാണ്‌ ചെയ്യുക.

തൊഴിലന്വേഷിച്ച്‌ ലോകത്തെവിടെയും പോകേണ്ടതുമില്ല. സാമ്രാജ്യത്വ പാദസേവ, വന്‍കിട കുത്തക ബൂര്‍ഷ്വാസി, ഫാസിസ്റ്റ്‌, വരട്ടുതത്വവാദി തുടങ്ങിയ വിശേഷണങ്ങളൊന്നും മറുകുപോലെ കൂടേനടക്കുകയില്ല. തങ്കപ്പെട്ട വിപ്ലകകാരികളായി ശിഷ്ടകാലം കഴിയുകയും ചെയ്യാം.

വീണ്ടും പാലോറമാതയുടെ പൈക്കുട്ടിയിലേക്ക്‌. നാവെടുത്തവനെല്ലാം മാതകൊടുത്ത പൈക്കുട്ടിയുടെ ഗതിയെപ്പറ്റിപ്പറയുന്നതു പറയുന്നതു കേട്ടാല്‍ തോന്നുക മരണമില്ലാത്ത മാതയുടെ പൈക്കുട്ടിയെ, ഇനി ഗ്രാമര്‍ മിസ്റ്റേക്കുണ്ടെങ്കില്‍ മാതയുടെ മരണമില്ലാത്ത പൈക്കുട്ടിക്ക്‌ ചവക്കാന്‍ സഖാക്കള്‍ ബോംബിട്ടുകൊടുത്തു എന്നാണ്‌.

സംഗതി വസ്‌തുനിഷ്‌ഠമായി പരിശേധിക്കണം. പൈക്കുട്ടി പശുഗണത്തില്‍ വരുമെന്നാണ്‌ നിത്യന്റെ അറിവ്‌. പശുവിനെ കൊല്ലുക പാപമാണ്‌. റാവന്‍ എന്ന വിഖ്യാതമായ കവിതയില്‍ എഡ്‌ഗര്‍ അലന്‍ പോ പറയുന്നതു നോക്കുക. എല്ലാ മരണവും വേദനാജനകമാണ്‌. എന്നാല്‍ അതൊരു സുന്ദരിയുടേതാകുമ്പോള്‍ ദു:ഖം പത്തിരട്ടിയാകും. അതുകൊണ്ട്‌ തീര്‍ച്ചയായും ക്ഷീരമുള്ളോരകിടിന്നുടമയായ യൗവ്വനയുക്തയായ കാമധേനുവിന്റെ കൊലപാതകം ന്യായീകരിക്കാവുന്നതല്ല. തീര്‍ച്ചയായും അതൊരു ഒന്നൊന്നര പാപം തന്നെയാണ്‌.

അമ്പലത്തിലെ ചെണ്ട വംശനാശം വന്നുപോകാതിരിക്കാനും മറ്റുമായി സംഘപരിവാരം പോലും ചില്ലറ ഇളവുകള്‍ അനുവദിക്കുന്നുണ്ട്‌. ചുരത്തല്‍ ഏകപക്ഷീയമായി അവസാനിപ്പിച്ച്‌ വാര്‍ദ്ധക്യത്തിലേക്ക്‌ വീഴുന്ന പശുവിന്റെ കഴുത്തില്‍ വാളുവീഴ്‌ത്തുവാന്‍ വകുപ്പുണ്ട്‌. മനുഷ്യന്‍മാര്‍ക്കില്ലാത്ത സ്ഥിതിക്ക്‌ പൈക്കള്‍ക്കായി ഒരു വൃദ്ധസദനത്തിനുള്ള സാദ്ധ്യത തല്‌ക്കാലം ഏതായാലുമില്ല. സംഘപരിവാരം വാഴുന്നിടത്തും വിപ്ലവകാരികള്‍ വാഴുന്നിടത്തും.

ഒരു നിഗമനത്തിലെത്തുന്നതിനു മുന്‍പേ ഇപ്പറഞ്ഞ വസ്‌തുകകളെല്ലാം പരിഗണിക്കണം. പ്ലസ്‌ ബയോളജിക്കലി, പാലോറമാതാസ്‌ പൈക്കുട്ടി വാസ്‌ നോട്ട്‌ ഇമ്മോര്‍ട്ടല്‍. ബയോളജിക്കലി ആന്റ്‌ ഇക്കണോമിക്കലി ഓണ്‍ലി രക്തസാക്ഷികള്‍സ്‌ ആര്‍ ഇമ്മോര്‍ട്ടല്‍.

അങ്ങിനെ വരുമ്പോള്‍ ആ പൈക്കുട്ടിയെ സംരക്ഷിക്കണം. തീര്‍ച്ചയായും സംരക്ഷിച്ചു. കട്ടന്‍ചായ സഖാക്കള്‍ക്ക്‌ ഒണക്കപ്പുല്ല്‌ പൈക്കുട്ടിക്ക്‌. പരിപ്പുവട സഖാക്കള്‍ക്ക്‌ കടലപ്പുണ്ണാക്ക്‌ പൈക്കുട്ടിക്ക്‌. അങ്ങിനെ ആരെയും മോഹിപ്പിക്കുന്ന വിധത്തിലായിരുന്നു പൈക്കുട്ടിയുടെ വളര്‍ച്ച.

വളര്‍ച്ച പൂര്‍ണമായാല്‍ പിന്നെ തുടങ്ങുക തളര്‍ച്ചയാണ്‌. അതെല്ലാം ജര്‍മ്മന്‍ഭാഷയിലെ താളിയോലകളിലുണ്ട്‌. അതില്ലാത്ത ഒരു സംഗതി മാറ്റം മാത്രമാണെന്ന്‌ മാര്‍ക്‌സ്‌. അപ്പോള്‍ സ്വാഭാവികമായും പ്രകൃതിനിയമപ്രകാരവും നാട്ടാചാരപ്രകാരവും പൈക്കുട്ടി വാര്‍ദ്ധക്യത്തിലേക്കു കടക്കണം. വൈരുദ്ധ്യാത്മക ഭൗതീകവാദപ്രകാരവും പ്രായം പടവലം പോലെ താഴോട്ട്‌ വളരുകയില്ല. പോക്ക്‌ മേലോട്ടുതന്നെയാണ്‌.

അങ്ങിനെ പാലോറമാതാസ്‌ പൈക്കുട്ടി ചെറുബാല്യം വിട്ട്‌ കൗമാരത്തിലൂടെ വളര്‍ന്ന്‌ ഗോമാതാവായി നന്നായി ചുരത്തി വാര്‍ദ്ധക്യത്തിലേക്കു വഴുതിനീങ്ങി വയസ്സത്തിപശുവായെന്നര്‍ത്ഥം. അതാണ്‌ സാമൂഹ്യനീതി നടപ്പിലാക്കാനുള്ള പറ്റിയ സമയം. നല്ലൊരു വെട്ടുകത്തിയെടുത്തു പ്രയോഗം ആരംഭിക്കുക. അതിലെന്തിത്ര തെറ്റ്‌. നരകിക്കാതെ കഥ കഴിഞ്ഞു. അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്‌?

മാതയുടെ പൈക്കുട്ടി ആയുസ്സെത്തി തന്നെയല്ലേ മരിച്ചത്‌. നാട്ടുകാര്‍ക്കൊക്കെ ആവേശമായി നല്ലനിലയില്‍ ജീവിച്ച്‌ ദേശാഭിമാനിയായി മരിച്ചു. അതുകൊണ്ട്‌ ദേശം മുഴുവനം അഭിമാനിക്കുക. ആദരാഞ്‌ജലിയര്‍പ്പിക്കുക.

5 comments:

നിത്യന്‍ said...

വിവരമില്ലാത്തവര്‍ ആചാര്യന്‍മാര്‍ എഴുതിയ ഇതിഹാസ ഗ്രന്ഥങ്ങള്‍ പോയി മനസ്സിരുത്തി വായിക്കുക. നാട്ടില്‍ കിട്ടിയില്ലെങ്കില്‍ അതു പഠിപ്പിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു റിസോര്‍്‌ട്ട്‌ അറ്റാച്ച്‌ഡ്‌ കമ്മ്യൂണിസ്റ്റ്‌ സര്‍വ്വകലാപശാലയുണ്ട്‌ മൂന്നാറില്‍. വൈസ്‌ചാന്‍സലറായി പ്രൊഫെസര്‍ സഖാവ്‌ വെളിയം. പിന്നെ പ്രൊഫസര്‍മാരുടെ ഒരു വന്‍ നിരതന്നെയാണ്‌ വിവിധവിഷയങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

ആറുമാസമാണ്‌ കോഴ്‌സ്‌ കാലാവധി. ഉലക്കയില്‍ നിന്നും പാന്തം പൊളിക്കേണ്ടവിധം മൂന്നുമാസം കൊണ്ട്‌ വെളിയം പഠിപ്പിക്കും. അടുത്തമൂന്നുമാസം കൊണ്ട്‌ മുരിക്കില്‍ നിന്നും ചക്ക പറിക്കാന്‍ പഠിപ്പിക്കുക ഇസ്‌മയിലാണ്‌. കാലില്ലാത്ത സുന്ദരിയുടെ ബാലേ എന്നൊരു കെയ്‌സ്‌ സ്റ്റഡി ആ മുടിയില്ലാത്തയാളാണ്‌ കൈകാര്യം ചെയ്യുക.

അരുവിക്കരക്കാരന്‍... said...

നിത്യാ
പതിവുപോലെ മൂര്‍ച്ചയേറിയ വാക്കുകള്‍
സി.പി.ഐ എന്ന പാര്‍ട്ടിയുടെ തലനരച്ചതും മുടിനീട്ടിയതുമായ നേതാക്കളുടെ ബുദ്ധി സാമര്‍ഥ്യവും കര്‍മ്മ കുശലതയും അപാരം തന്നെ.
ജനയുഗം ഫണ്ടു വന്ന വഴികളും തുടര്‍ന്നു വ്യക്തമാകുമെന്നു കരുതാം.
ആശംസകള്‍...

chithrakaran ചിത്രകാരന്‍ said...

പ്രിയ നിത്യന്‍,
ഈ പാലോറ മാതയും പശുക്കുട്ടിയും എന്താണെന്നറിയാത്ത ചിത്രകാരന്‍ പോസ്റ്റ്‌ വായിച്ച്‌ ആകെ ചുറ്റി.
പാലോറ മാതയുടെ പശുക്കുട്ടിയെന്നു പറയുന്നത്‌ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയെ ആയിരിക്കുമെന്ന് ഊഹിക്കുന്നു.
കുരെക്കൂടി തെളിച്ചു പറഞ്ഞിരുന്നെങ്കില്‍ നല്ല ആശയവിനിമയം നടന്നേനെ...
ആശംസകളോടെ. :)

നിത്യന്‍ said...

അല്ല ചിത്രകാരാ, അതായിരുന്നു ദേശാഭിമാനിക്കുവേണ്ടിയുള്ള ആദ്യ സംഭാവന. എ.കെ.ജിയുടെ നേതൃത്വത്തില്‍ വീടുവീടാന്തരം കയറി കിട്ടിയ നാണയത്തുട്ടുകളില്‍ നിന്നും ഇ. എം.എസിന്റെ സ്വത്ത്‌ വിറ്റുകിട്ടിയ കാശില്‍ നിന്നുമായിരുന്നു തുടക്കം. അങ്ങിനെ എ.കെ.ജിയും സഖാക്കളും പാലോറമാതയുടെ വീട്ടിലെത്തി. എ.കെ.ജിക്ക്‌ മാത എടുത്തുകൊടുത്തത്‌ തന്റെ ഏക സമ്പാദ്യമായിരുന്നു - പുരയുടെ ചായ്‌പില്‍ കെട്ടിയിരുന്ന തന്റെ പ്രിയപ്പെട്ട ആ പശുക്കിടാവിനെ. വാമനന്റെ മുന്നടിപോലെയാണ്‌ മാതയില്‍ നിന്നും മാര്‍ട്ടിനിലേക്കുള്ള ദൂരം പിന്നീട്‌ ദേശാഭിമാനി അളന്നത്‌.

Narayana Swamy said...

Nithyan at his usual best!

Ironic enough, happened to read 'Paloramatha' just after seeing an interview of C.S. Chandrika (author of 'Pira')explaining why she left her Party.

Where will Kerala youth now turn to?