December 17, 2009

മതം മജ്നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍

ലവ് ജിഹാദ് - ഇതുവരെ കണ്ടതും കേട്ടതും വച്ച് മനസ്സിലായതിന്റെ രൂപം ഏതാണ്ടിങ്ങിനെ വരും. മതത്തിന്റേതല്ല, കുഴപ്പം മാനിനിമാരുടേതാണ്. പ്രേമം അസ്ഥിക്കുപിടിച്ചാല്‍ പിന്നെ ഇസ്ലാമികദര്‍ശനങ്ങളോട് വല്ലാത്ത ആക്രാന്തമായിരിക്കും മലയാളി പെണ്ണുങ്ങള്‍ക്ക്. മലബാര്‍ മേഖലയിലെ പെണ്ണുങ്ങള്‍ താമസംവിനാ പൊന്നാനിക്കു വച്ചുപിടിക്കും.

ഹമുക്കേ ഞമ്മള് പ്രേമിച്ച ഇന്ന്യാ, ജ്ജ് മതം മാറണ്ടാന്നും അലറിവിളിച്ച് മജ്നുമാര് പിന്നാലെയോടിയതുകൊണ്ടൊന്നും രക്ഷകിട്ടുകയില്ല. കത്രീണകൊടുങ്കാറ്റിന്റെ വേഗത്തില് കാഫിര്‍ ലൈലമാര്‍ പൊന്നാനി പിടിച്ചുകളയും. ആരെങ്കിലും ഓടിവന്ന് കലിമ ചൊല്ലിക്കൊടുക്കാതെ പിന്നെ കലിപ്പ് അടങ്ങുകയില്ല. പാവം മതമെന്തുപിഴച്ചു?
ആയൊരു സ്വര്‍ഗ്ഗീയാനുഭൂതിക്കുശേഷം പിന്നെ കാഫിര്‍ ലൈലമാരുടെ മേല്‍ വിലാസം തന്നെ കാണുകയില്ല. അതായത് പ്രണയവും പ്രണയിയും മതവും പ്രണയിതാവും എല്ലാംകൂടിച്ചേരുമ്പോള്‍ സംഭവിക്കുന്ന ഒരു രാസമാറ്റം. ഇതെല്ലാം ലവ് ജിഹാദാന്ന് പറയുന്നവന്റെ തലയാണ് പരിശോധിക്കേണ്ടത്. കള്ളനെ ഇല്ലാതാക്കുവാന്‍ ഏറ്റവും നല്ലപണി കള്ളന്‍ എന്ന പദം ഭാഷയില് നിന്നു നീക്കം ചെയ്യുകയാണ്. ലവ്ജിഹാദ് ഇല്ലാതാക്കുവാന് ഏറ്റവും നല്ലത് ആ പദം നിരോധിക്കലാണ്. വണ്ടര്‍ഫുള്‍. ആ കോട്ടിട്ട ഏമാനോട് ആരെങ്കിലും ഇതൊന്നു പറഞ്ഞുകൊടുത്താല്‍ രച്ചപ്പെട്ടു.

പെരിയ ബുദ്ധിമാന്മാരുടെ ഫോറമായ വര്ക്കേഴ്സ് ഫോറം ബ്ലോഗിന്റെ തലക്കെട്ടുതന്നെ 'പ്രണയിക്കുന്നതിനുമുന്നേ ജാതി സര്ട്ടിഫിക്കറ്റ് ചോദിച്ചുവാങ്ങുക' എന്നതായിരുന്നു. അതുതന്നെയല്ലേ അതിന്റെയൊരു ശരി. നിത്യന്റെ ചെറിയ ബുദ്ധിയില് തോന്നുന്നതും അതുതന്നെയാണ്. വിശുദ്ധപ്രണയത്തിനും മീതെയാണ് ജീവനില്ലാത്ത മതങ്ങളുടെ സ്ഥാനം എന്നുകരുതുന്ന മതഭ്രാന്തന്മാര് അത്യാവശ്യമായി ചെയ്യേണ്ടതും അതുതന്നെയാണ്.

ഏതെങ്കിലുമൊരു ഹൂറിയുടെ ഒറ്റനോട്ടത്തില് ഫ്ലാറ്റായി നിലംപതിക്കുംമുന്നേ ജാതിസര്ട്ടിഫിക്കറ്റു ചോദിക്കുക. കാഫിര്‍ ഹൂറിയാണെങ്കില് പ്രേമലേഖനത്തിന്റെ പൈലറ്റുവാഹനമായി ഒരു മതലേഖനം ഇടതുകാലെടുത്തുവച്ചങ്ങ് ചെല്ലട്ടെ. ഒന്നുരണ്ടുവരി മതിയാവും - അന്റെ ഖല്ബേ ന്റെ മുടിച്ചുരുളിലെ ആ തുളസീദളവും നെറ്റിയിലെ ചന്ദനക്കുറിയും മോന്തിക്കേത്തെ ആ ഹലാക്കിന്റെ വെളക്കിന് തീവെക്കലും ഞമ്മക്ക് ഹറാമാണ്, ജ്ജ് മതം മാറണം. ഇന്ന ഞമ്മക്ക് കെട്ടണം. ഇദ്ന്നെ ധാരാളം. ഇതിന്റെ ഒരു കോപ്പി അന്ത ഹൂറിയുടെ അച്ഛനും ആങ്ങളമാര്ക്കും കൊടുത്താല് സംഗതി എളുപ്പമാവുകയും ചെയ്യും. കാരണം പിതാവിന്റെ സമ്മതമില്ലാത്ത വിവാഹം ഇസ്ലാമില് സാധുവല്ല.

രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഒരു മതപണ്ഡിതന്റെ മറുപടി നോക്കുക. (http://www.islamicvoice.com/august.98/marriage.htm#NON)

Marriage to a non Muslim

Q). My friend wants to marry a Hindu girl who says that she would convert to Islam after the marriage. Can he do that?

(Name and address witfiheld)

A). If your friend wants his marriage to be valid, his intended wife must adopt Islam before the marriage contract is done. Otherwise the marriage cannot go through. It is not possible for a Muslim to get married to a woman who follows any religion other than Islam, Christianity or Judaism. Since this woman does not follow any of these religions, her marriage to your friend is not valid. If she adopts Islam first, she is no longer a Hindu. She will then be a Muslim and as such, there will be no hindrance to prevent her marriage to your friend.

A marriage that can never be

Q). A friend of mine has been involved with young man who is a Hindu. She has not been able to resist her feelings despite her repeated attempts to do so. I have tried to persuade her to end this relationship, but despite all efforts their relationship is getting stronger. She is a good believer in Islam, and she has told me repeatedly that even if she marries him, she would never change her religion. Please advise.

(Name and address withheld)

A). Has this friend of yours ever asked herself whether the young man in her life really cares for her? How serious is he about their relationship? Does he think of her half as much as she thinks of him? Reading your letter, I feel that the answer to all these questions is in the negative. What is happening in her case is that she is placing herself at his feet and he is looking at her with contempt. Why should he not do so when she is defying her family, society and her faith for his sake?

It may be that your friend has not received an elementary religious education. Nevertheless, she should have known that it is not possible for a Muslim woman to marry any man who is not a Muslim, it is not enough that she says that she would never change her religion even if she gets married to him. Such a marriage can never be. It may be that she can get the marriage legally recognized in a European country or in India, or in a non-Muslim country. But that 'legality' does not make the marriage lawful. It is not open for any authority to change God's law. Nor is it possible for any authority to make lawful what God Himself has forbidden. God simply does not accept that a Muslim woman could marry a non-Muslim regardless of the religion he follows. So, if she wants to get married to him she has to look for some other way to make such a marriage lawful.

പണ്ഡിതന്റെ മതഭ്രാന്തിന്റെ ജ്വലിക്കുന്ന ഉദാഹരണമല്ലേ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍. ഒരുവന് ഹിന്ദുവോ മുസ്ലീമോ കൃസ്ത്യാനിയോ ആവുന്നതിനും മുന്നേ ഒരു നല്ല മനിസനാവണം എന്ന ബോധം അരിയപെരിയെ പോയിട്ടില്ല. മരണംവരെ ഇനി മണിക്കൂറില് 100 കി.മീ വേഗത്തിലോടിയാലും ആ ബോധത്തിനടുത്തെത്തുന്ന ലക്ഷണവും ആ വാക്കുകളിലില്ല. ആ ഇടുങ്ങിയ മതബോധത്തിന്റെ മാത്രം ഇടനാഴികളില്‍ ചിന്തയുടെ ഒരു സ്ഫുലിംഗത്തിനുകൂടി സ്ഥാനവുമില്ല. ഇങ്ങിനെയുള്ള ഒരുകൂട്ടം പ്രവചകശിഷ്യരാണ് ഒരു സമൂഹത്തെ നയിക്കുന്നതെങ്കില് ലവ് ജിഹാദ് ഉണ്ടായതിലെന്തല്ഭുതം.

ചോദ്യം രണ്ട്. അവളുടെ മതം അയാള്‍ക്കൊരു പ്രശ്നമല്ല എന്നത് ചോദ്യത്തില്‍ നിന്നുതന്നെ വ്യക്തമാണ്. അല്ലെങ്കില്‍ അയാള്‍ തന്നെ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു എന്നവള്‍ സുഹൃത്തിനോടു പറയുമായിരുന്നു. അയാള്‍ക്കവളെ ഇഷ്ടമാണെങ്കില്‍ എന്തുകൊണ്ട് അവളുടെ മതത്തിലേയ്ക്ക് അയാള്‍ക്ക് മാറിക്കൂടാ എന്നാണ് പണ്ഡിതന്റെ അഥവാ പാമരന്റെ ചോദ്യം. സമുദായ സ്നേഹികള്‍ ദയവായി ഒരു കാര്യം ചെയ്യേണ്ടതുണ്ട്. നയിച്ച് ജീവിക്കാനറിയാത്ത ഈ മതപണ്ഡിതന്മാര്‍ക്ക് സുഭിക്ഷം കഴിയാനുള്ളത് അങ്ങോട്ടെത്തിച്ചുകൊടുത്തേക്കുക. വഷളുപറയാനായി മാത്രം വായതുറക്കരുതെന്ന ഒരുപദേശവും കൂടെ കൊടുക്കുക. ആ ചോദ്യത്തില്‍ നിന്നും എങ്ങിനെയാണ് അയാള്‍ ആ മുസ്ലീംയുവതി അവളെ ഹിന്ദുയുവാവിന്റെ കാല്‍ചുവട്ടില് കാഴ്ചവെച്ചിരിക്കുകയാണെന്നും അയാള്‍ അവളെ അവജ്ഞയോടെയാണ് പരിഗണിക്കുന്നതെന്നും മനസ്സിലാക്കിയത്.

മതവും രാഷട്രീയവും തമ്മിലുള്ള ആ എടപാട് അഥവാ അഗമ്യഗമനത്തില്‍ നിന്നാണല്ലോ ഭീകരതയുടെ ജനനം. മതം തലയ്ക്കുപിടിച്ച മഹാന്മാര്‍ക്കായി ഈ മതനിരപേക്ഷ രാജ്യത്ത് വേണ്ടത്ര തൊഴില്‍മേഖലകളുണ്ട്. അവര്‍ക്ക് മാത്രം റിസര്‍വ്വ് ചെയ്യപ്പെട്ടവ. അമ്പലങ്ങളും പള്ളികളും ഇഷ്ടംപോലെയുണ്ടല്ലോ. രാപകല്‍ പൂജ അമ്പലങ്ങളില്‍ നടക്കട്ടെ. പൂജക്ക് ചൂടും പുകയും കൂടിപ്പോയി പടച്ചോന്‍ അകാലമൃത്യവരിച്ച് നിവേദ്യം ബലിച്ചോറായതായി ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പള്ളികളില്‍ അഞ്ചുനേരമെന്നുള്ളത് അമ്പതുനേരമെന്നാക്കിയാലും നന്നായിരിക്കും. കാരണം മതം തലയക്കുപിടിച്ചവന് പുറത്തിറങ്ങുന്നത് നാട്ടിനാപത്താണ്. തടിയന്റവിടമാരാവാന്‍ പറ്റിയില്ലെങ്കില്‍ മെലിയന്റവിടമാരെങ്കിലുമാവാതിരിക്കില്ല.

സ്വന്തം ജീവനുമീതെ മറ്റൊരാളെ സ്നേഹിക്കാന്‍ പറ്റുന്നവര്‍ക്ക് മാത്രം പറഞ്ഞതാണ് പ്രണയം. മതത്തിനുമീതെ മനുഷ്യനെ കാണാന് പറ്റാത്ത, വിവരിക്കാന്‍ വാക്കുകളില്ലാത്തതും ഉപമിക്കാന്‍ ജീവികളില്ലാത്തതുമായ കൂട്ടര്‍ക്ക് പറഞ്ഞപണിയല്ല അത്. 'ലവ് ജിഹാദ്' എന്നു കോടതി പരാമര്‍ശിച്ചപ്പോള്‍ ചില്ലറ നാവുകളൊന്നുമല്ല അവിശ്രമം അതിനെതിരെ ശബ്ദിച്ചത്. അങ്ങിനെയൊന്നില്ല എന്നൊരുകൂട്ടര്. അതുതാനല്ലയോ ഇത് എന്ന് അനുഭവത്തിലാശങ്ക എന്നു മറ്റുചിലര്‍.

'ലവ് ജിഹാദ്' എന്നൊരു അജണ്ടയില്ല എന്നു നിത്യന് വിശ്വസിക്കാം. അപ്പോള്‍ പുട്ടപര്ത്തിയിലെ സായിബാബ ശൂന്യതയില്‍ നിന്നുതന്നെയാണ് എച്ച്.എം.ടി വാച്ചുണ്ടാക്കുന്നതെന്നും നിത്യന് വിശ്വസിക്കേണ്ടിവരും. ശൂന്യതയില്‍ നിന്ന് ഒന്നുമുണ്ടാക്കാന്‍ ആവുകയില്ല എന്ന തത്വം സായിബാബയ്ക്ക് മറുപടിയാവുന്നതുപോലെ ശൂന്യതയില് നിന്നും ഒരു ലവ് ജിഹാദ് ഉണ്ടാവുകയില്ലെന്ന് മതഭ്രാന്തന്മാരും അവരുടെ പിരാന്തിന് ദഫുമുട്ടുന്ന മതേതരപ്രതിഭകളും അറിയേണ്ടതാണ്. തീയ്യില്ലാതെ പുകയുകയില്ല.

ബഹുമാനപ്പെട്ട കോടതി അവമാനപ്പെട്ട ആ പദമാണ് നിരോധിക്കേണ്ടതെന്നായിരുന്നു ആദ്യത്തെ സുചിന്തിത നിലപാട്. ഇപ്പോള്‍ കോടതി ആ പരാതി തള്ളി. 4000 സ്ത്രീകളെ പ്രേമിച്ച് മതം മാറ്റിയതായും പറഞ്ഞു. 1600 എണ്ണം മലബാറിലാണെന്നും പറഞ്ഞു. കോടതിയുടെ നിരീക്ഷണം തെളിവില്ലാതെയാണെങ്കില്‍ സുപ്രീംകോടതി എന്നൊരു സംഗതിയുണ്ടല്ലോ? ലവ് ജിഹാദിനെപറ്റി അന്വേഷിക്കാന് കോടതി പറഞ്ഞപ്പോള്‍ ഉറഞ്ഞുതുള്ളിയവരെല്ലാം ഇപ്പോള്‍ സമാധിയടഞ്ഞോ?

പരിശുദ്ധമായ പ്രണയത്തിനും മീതെ മതത്തെ പ്രതിഷ്ഠിക്കുന്നവന് മറ്റുമതങ്ങളോടുള്ള ബഹുമാനത്തിന്റെ ആഴം പറഞ്ഞറിയിക്കേണ്ടിവരില്ല. ബൂദ്ധി പണയപ്പെടുത്തി നേടുന്ന അറിവാകുമ്പോള്‍ ഇതും സംഭവിക്കും ഇതിലപ്പുറവും സംഭവിക്കും.

നിത്യപുത്രി സംഘമിത്ര നാളെ ഏതുമതക്കാരനെ വിവാഹം കഴിക്കുന്നൂവെന്നത് മതസഹായവും ദൈവസഹായവും ആവശ്യമില്ലാത്ത നിത്യനെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. അവള്‍ നാളെയൊരു മുസ്ലീം ചെറുപ്പക്കാരനെ പ്രണയിച്ചൂവെന്നിരിക്കട്ടെ. വിവാഹവേദിയില്‍ നിത്യനുണ്ടാവും, ഉയിരോടെയുണ്ടെങ്കില്‍.

ഇനി, സംഘമിത്ര ഇസ്ലാമാവണം എന്നാണ് പ്രണയിച്ചവന്റെ നിലപാടെങ്കില്, ആ ഇരുകാലിയെക്കാളും ഹൃദയവിശാലത മോളേ മുറ്റത്തെ നാല്ക്കാലിക്കുണ്ടല്ലോ എന്നായിരിക്കും നിത്യന്റെ സ്വാഭാവിക പ്രതികരണം. തല്ക്കാലം ഇത്രമാത്രം.

9 comments:

NITHYAN said...

മതത്തിന്റേതല്ല, കുഴപ്പം മാനിനിമാരുടേതാണ്. പ്രേമം അസ്ഥിക്കുപിടിച്ചാല്‍ പിന്നെ ഇസ്ലാമികദര്‍ശനങ്ങളോട് വല്ലാത്ത ആക്രാന്തമായിരിക്കും മലയാളി പെണ്ണുങ്ങള്‍ക്ക്

Anonymous said...

nice one..

saju john said...

Wonderful writeup with Nithyan touch.

but love is the only language the everybody can understand in the world

ദൈവം said...

‘ആ ഇരുകാലിയെക്കാളും ഹൃദയവിശാലത മോളേ മുറ്റത്തെ നാല്ക്കാലിക്കുണ്ടല്ലോ‘
അതെ, തീർച്ചയായും

Unknown said...

Stricking force of language. Very contemporary. Keep it up.

Unknown said...

Stricking force of language. Very contemporary. Keep it up.

G.MANU said...

നിത്യന്‍ മാഷേ...ലവ് ജിഹാദിനെ പറ്റി ആനുകാലികങ്ങളില്‍ വന്നതിനേക്കാളും ആയിരം പടി മുകളില്‍ നില്‍ക്കുന്നു ഈ കുറിപ്പ്..
വരികളില്‍ അഗ്നി പൊടിയുന്ന എഴുത്തിനു പ്രണാമം

ഒ.ടൊ
(കാണാം കാണാം എന്ന് പറയുന്നതല്ലാതെ താങ്കള്‍ ഫ്രീ ആവുന്ന ദിവസം കാത്തിരിക്കുന്നതു മാത്രം മിച്ചം :) )

Calvin H said...

ഓരോ മതമേധാവികളും ആഗ്രഹിക്കുക മിശ്രവിവാഹങ്ങൾ ഇല്ലാതിരിക്കേണം എന്നാണ്. അഥവാ ഉണ്ടായാൽ പരിവർത്തനം ഇങ്ങോട്ടായിരിക്കണം എന്നും. ഇത് എല്ലാ മതങ്ങൾക്കും ഒരുപോലെ ബാധകമാണ്.

കേരളത്തിൽ എത്രയോ പേർ മിശ്രവിവാഹം ചെയ്തിരിക്കുന്നു. അതിൽ എത്രയോ പേർ മതം‌മാറിയിരിക്കുന്നു. ഇതിപ്പോൾ ലവ് ജിഹാദ് എന്നും പറഞ്ഞ് ഇറങ്ങിയിരിക്കുന്നതിന്റെ ലക്ഷ്യം വ്യക്തമല്ലേ.


വിവാഹത്തെയും പ്രണയത്തെയും മതവുമായി ബന്ധപ്പെടുത്തിയാൽ സമൂഹത്തിൽ തീപ്പൊരി ചിതറും. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെപ്പോലെ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രക്ഷിതാക്കൾ എണ്ണത്തിൽ കൂടുതൽ ഉള്ള സമൂഹത്തിൽ പ്രണയത്തിനും പ്രണയവിവാഹത്തിനും എതിരായി എന്തുപറഞ്ഞാലും അവരുടെ സപ്പോർട് എളുപ്പത്തിൽ ലഭിക്കും. നൂറ്റാണ്ടുകളുടെ പുരോഗതിയുടെ ഫലമായി സമൂഹത്തിൽ നിന്നും അല്പാല്പമായി നീക്കം ചെയ്യപ്പെടുന്ന മതത്തിന്റെയും അന്ധവിശ്വാസത്തിന്റെയും നീരാളിപ്പിടുത്തത്തിനെ വീണ്ടും ശക്തിപ്പെടുത്താനുള്ള എളുപ്പവഴി ലവ് ജിഹാദ് തന്നെയെന്ന് എല്ലാവർക്കുമറിയാം. സംഘപരിവാറായാലും എൻ.എസ്.എസ് ആയാലും എസ്.എൻ.ഡി.പി ആയാലും സഭ ആയാലും മൊല്ലാക്കമാർക്കായാലും.

ഒരു മതം മറ്റൊരു മതത്തെ പ്രണയവിവാഹവുമായും മതം‌മാറ്റവുമായി ബന്ധപ്പെടുത്തി പ്രതിക്കൂട്ടിൽ നിർത്തിയാൽ ഇരുകൂട്ടർക്കും വിൻ-വിൻ സിറ്റുവേഷനാണ്. മിശ്രവിവാഹം ഇരുകൂട്ടരും ഇഷ്ടപ്പെടുകയില്ലല്ലോ.

മൂര്‍ത്തി said...

കാല്വിന്റെ അഭിപ്രായത്തിനു താഴെ ഒരു ഒപ്പ്.